
അടുത്ത തലമുറ ഫോള്‍ഡബിള്‍ മോഡലുകള്‍ ന്യൂയോര്‍ക്ക് ബ്രൂക്ക്‌ലിനില്‍ ജൂലൈ 9ന് പുറത്തിറക്കുമെന്ന് സാംസങ് അറിയിച്ചു. ഏറ്റവും മികച്ച പ്രകടനം, കൃത്യതയാര്‍ന്ന ക്യാമറ, കണക്ടഡ് ആയിരിക്കുന്നതിനുള്ള സ്മാര്‍ട്ടായ മാര്‍ഗങ്ങള്‍ എന്നിങ്ങനെ ഓരോ വ്യക്തിയ്ക്കും ആവശ്യമായ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചാണ് സാംസങിന്റെ ഡിവൈസുകളെല്ലാം തയ്യാറാക്കുന്നത്. ഗ്യലക്സി എഐ ഡിവൈസുകളുടെ പ്രകടനം മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുകയും ചെയ്യുന്നു.
പുതിയ യൂസര്‍ ഇന്റര്‍ഫേസായി എഐ അതിവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അത് ടെക്‌നോളജിയുമായുള്ള നമ്മുടെ ബന്ധത്തെ പുനര്‍നിര്‍വചിക്കുകയാണ്. കുറേ അപ്ലിക്കേഷനുകളുടേയും ടൂള്‍സുകളുടേയും ശേഖരം എന്നതിലുപരി ഉപഭോക്താവിന്റെ ലക്ഷ്യങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് തത്സമയം പ്രതികരിക്കുന്ന ഒരു സ്മാര്‍ട് കംപാനിയനായി സ്മാര്‍ട് ഫോണ്‍ മാറിക്കൊണ്ടിരിക്കുകയാണ്. പുത്തന്‍ എഐ കരുത്തോടുകൂടിയ ഇന്റര്‍ഫേസും പൂര്‍ണ കരുത്തറിയിക്കുന്ന നൂതന ഹാർഡ്‌വെയറുമാണ് പുതിയ ഗ്യാലക്‌സി ഡിവൈസുകളുടെ സവിശേഷത.