തിരുവനന്തപുരം : കേരളത്തിലെ സ്‌കൂളുകളുടെ സമയക്രമത്തിൽ മാറ്റം സംബന്ധിച്ച് സമസ്ത സർക്കാരിനെതിരെ നടത്തുന്ന പ്രത്യക്ഷ സമരത്തിന് ഇന്ന് തുടക്കം കുറിക്കും. (Samastha on school timings change )
ഇന്ന് കോഴിക്കോട് സമര കൺവെൻഷൻ നടക്കും. ഇതിന് നേതൃത്വം നൽകുന്നത് സമസ്ത കേരളാ മദ്രസാ മാനേജ്മെന്‍റ് അസോസിയേഷനാണ്.
ഇതിൽ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം ടി അബ്ദുല്ല മുസ്ലിയാര്‍, കെ ടി ഹംസ മുസ്ലിയാര്‍ എന്നിവർ പങ്കെടുക്കും.