കോഴിക്കോട് : സമസ്ത മുഖപത്രം സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തി. ആഗോള അയ്യപ്പ സംഗമത്തിൻ്റെ പേരിൽ തെളിഞ്ഞത് ഇടതുസർക്കാരിൻ്റെ കറകളഞ്ഞ വർഗീയ മുഖം ആണെന്നാണ് വിമർശനം. (Samastha mouth piece against Kerala Govt)
മതേതരത്വത്തിന് മുറിവേൽപ്പിക്കുന്ന സമുദായ നേതാക്കളുമൊത്ത് ആണ് അപകടക്കളിയെന്നും, ഏതു വൈതാളികരെ കൂട്ടുപിടിച്ചും തുടര്‍ഭരണം ഉറപ്പാക്കണമെന്ന അതിമോഹം മതേതര മൂല്യങ്ങളുടെ അടിവേരിളക്കുമെന്നും പിണറായി വിജയന് പറഞ്ഞു കൊടുക്കണമെന്നാണ് ഇതിൽ പറയുന്നത്.
മുസ്ലീം സമുദായത്തിനെതിരേ വിഷം ചീറ്റുന്ന വെള്ളാപ്പള്ളിയാണ് മുഖ്യമന്ത്രിയുടെ കൂട്ട് എന്നും കുറ്റപ്പെടുത്തുന്നുണ്ട്. യോഗിയെ ക്ഷണിച്ചത് എന്ത് തരം ഭൗതികവാദമാണെന്ന് ഇതിൽ ചോദ്യമുന്നയിക്കുന്നു.