കോഴിക്കോട് : സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി മന്ത്രിമാരടക്കമുള്ളവർക്കതിരെ വിവാദ പരാമർശവുമായി രംഗത്തെത്തി. മന്ത്രിമാർക്കും എം എൽ എമാർക്കും എം പിമാർക്കും ഭാര്യക്ക് പുറമെ ഇൻ ചാർജ് ഭാര്യമാർ കൂടിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. (Samastha leader's controvrsial remark about Ministers)
അങ്ങനെ ഇല്ലാത്തവർ കയ്യുയർത്താൻ പറഞ്ഞാൽ ആരും ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹുഭാര്യത്വത്തെ എതിർത്ത് ഇവരൊക്കെ സമൂഹത്തിൽ മാന്യന്മാരായി നടക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ അമ്മ 11 വയസ്സിലാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.