തിരുവനന്തപുരം : ഡോ. ബഹാവുദ്ദീൻ നദ്‌വിയുടെ 'ഇൻ ചാർജ് ഭാര്യ' പരാമർശം തള്ളി സമസ്ത. സ്വകാര്യത നോക്കേണ്ടത് സമസ്തയുടെ പണിയല്ല എന്നാണ് നേതൃത്വം പറഞ്ഞത്. സമസ്തയുടെ നയം ഇതല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി.(Samastha about the controversial remark)
നദ്‌വിയാണ് പ്രസ്താവനയിൽ വിശദീകരണം നൽകേണ്ടതെന്നും, അദ്ദേഹത്തിൻ്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമസ്തയിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.