"കോഴിക്കോട് നടക്കുന്ന ബൈക്ക് റേസിങ് സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യും"; പുതിയ പ്രഖ്യാപനവുമായി കായികമന്ത്രി | Bike Racing

മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
Salman Khan
Published on

കോഴിക്കോട് നടക്കുന്ന ബൈക്ക് റേസിങ് ബോളിവുഡ് നടൻ സൽമാൻ ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് കായികമന്ത്രി വി. അബ്ദുറഹിമാൻ. മെസിയും അർജന്റീന ടീമും കേരളത്തില്‍ എത്തുന്ന കാര്യം പ്രതിസന്ധിയിലായിരിക്കെയാണ് മന്ത്രിയുടെ പുതിയ പ്രഖ്യാപനം. മലപ്പുറം പൂക്കോട്ടൂരിൽ വണ്ടി പൂട്ട് മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വണ്ടിപൂട്ട് മത്സരം അംഗീകരിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

കൊച്ചിയിൽ മെസിയുടെ ഫുട്ബോൾ കളി കാണാൻ കത്തിക്കയറുന്ന ടിക്കറ്റ് ചാർജുകളാണ് പ്രഖ്യാപിച്ചിരുന്നത്. വിവിഐപി ടിക്കറ്റിന് 50 ലക്ഷം രൂപ. മൂന്ന് പേരടങ്ങുന്ന വിവിഐപി പാക്കേജിന് ഒരു കോടി. ടിക്കറ്റ് വില 5,000 മുതൽ 50 ലക്ഷം വരെയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

മെസിയും സംഘവും നവംബറില്‍ കേരളത്തിലേക്ക് വരില്ല എന്നത് കായിക മന്ത്രിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഫിഫ അനുമതി ലഭിക്കുന്ന മുറയ്ക്ക് അടുത്ത വിന്‍ഡോയില്‍ അർജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് സ്പോണ്‍സർമാരുടെ അവകാശവാദം.

Related Stories

No stories found.
Times Kerala
timeskerala.com