
തിരുവനന്തപുരം : സർക്കാർ അഭിഭാഷകർക്ക് ശമ്പള വർദ്ധനവ്. ഇത് മുൻകാല പ്രാബല്യത്തോടെയാണ്. വർധിപ്പിക്കുന്നത് ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആന്‍റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ വേതനമാണ്. (Salary rise for Govt lawyers)
ഇത് യഥാക്രമം 87,500ൽ നിന്ന് 1,10,000 രൂപയായും, 75,000 രൂപയിൽ നിന്ന് 95,000 രൂപയായും, 20,000 രൂപയിൽ നിന്നും 25,000 രൂപയായും മാറും. ശമ്പള വർദ്ധനവ് 2022 മുതലുള്ള പ്രാബല്യത്തിലാണ്.