മുഖ്യമന്ത്രിയുടെ പിആർ ടീമിന്റെ ശമ്പളം 5% കൂട്ടി; 1200 മുതൽ 3750 രൂപ വരെ വർധന | CM's PR team

കരാർ ജീവനക്കാർക്കെല്ലാം 5% ശമ്പളവർധന കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു
CM
Published on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ് സൈറ്റും സമൂഹമാധ്യമ പേജുകളും കൈകാര്യം ചെയ്യുന്ന പിആർ ടീമിന്റെ ശമ്പളം 5 ശതമാനം വർധിപ്പിച്ചു. 1200 മുതൽ 3750 രൂപ വരെയാണു ജീവനക്കാരുടെ മാസശമ്പളത്തി‍ൽ വരുത്തിയ വർധന. കരാർ അടിസ്ഥാനത്തിൽ 2022 മേയിൽ 6 മാസത്തേക്കു സിഡിറ്റ് വഴി നിയമിക്കപ്പെട്ട ജീവനക്കാർക്കു പലതവണയായി കരാർ കാലാവധി നീട്ടി നൽകിയിരുന്നു. ഏറ്റവുമൊടുവിൽ 2024 നവംബറിൽ ഒരു വർഷത്തേക്കു നീട്ടി നൽകി. ആകെ 12 പേരാണു ടീമിലുള്ളത്.

കരാർ ജീവനക്കാർക്കെല്ലാം 5% ശമ്പളവർധന കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പിആർഡി ഇവരുടെ ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കിയത്. സിഡിറ്റ് വഴി കരാറിൽ നിയമിക്കപ്പെട്ട ജീവനക്കാർക്കു നേരത്തേ സിഡിറ്റ് വഴിയായിരുന്നു ശമ്പളം നൽകിയിരുന്നത്. 2022ൽ ഇവരെ പിആർഡിക്കു കീഴിലെ കരാർ ജീവനക്കാരാക്കുകയായിരുന്നു. ഇതിനുശേഷം ആദ്യമായാണു ശമ്പളവർധന.

Related Stories

No stories found.
Times Kerala
timeskerala.com