
തിരുവനന്തപുരം : ഈ മാസവും ഒന്നാം തീയതിക്ക് മുൻപ് തന്നെ എല്ലാ കെ എസ് ആർ ടി സി ജീവനക്കാരുടെയും അക്കൗണ്ടുകളിൽ ശമ്പളം എത്തി. എപ്പോഴും ജീവനക്കാർക്കൊപ്പമാണ് എന്നാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞത്. (Salary distribution in KSRTC)
ഇത് തുടർച്ചയായി പതിനൊന്നാം തവണയാണ് കെ എസ് ആർ ടി സിയിൽ ഒറ്റത്തവണ ശമ്പള വിതരണം നടപ്പിലാക്കുന്നത്. ഇതിനായി 80 കോടി രൂപ വിതരണം ചെയ്തു.