
തിരുവനന്തപുരം: ഓണം പ്രമാണിച്ച് കെ എസ് ആർ ടി സിയിൽ ശമ്പള വിതരണം ആരംഭിച്ചു. കെ എസ് ആർ ടി സി മാനേജ്‌മെൻ്റ് അറിയിച്ചത് എല്ലാ ജീവനക്കാർക്കും ഉച്ചയോടെ ശമ്പളം ലഭിക്കുമെന്നാണ്.(Salary distribution in KSRTC)
ഗഡുക്കളില്ലാതെ ഒറ്റത്തവണയായി ശമ്പളം നൽകുന്നത് ഒന്നര വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ്. ശമ്പളം നൽകുന്നത് സർക്കാർ നൽകിയ 30 കോടി രൂപയും, കെ എസ് ആർ ടി സിയുടെ വരുമാനമായ 44.52 കോടി രൂപയും ചേർത്താണ്.
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിൽ ഹൈക്കോടതിയുടെ ഇടപെടലും സഹായകമായതായാണ് വിലയിരുത്തുന്നത്.
ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പ്രതികരിച്ചത് കൃത്യസമയത്ത് ശമ്പളം നൽകാൻ സാധിക്കാതെ ഇരുന്നത് സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് എന്നാണ്. ഓണം ആനുകൂല്യങ്ങളും, ശമ്പളവും ലഭിക്കാത്തതിനാൽ ജീവനക്കാർ പ്രതിഷേധം ആരംഭിച്ചിരുന്നു.