പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജിലെ അയക്കടത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ വിമർശനങ്ങൾ നടക്കുന്നതിനിടെ വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ. (Saji Cherian's controversial remark )
മന്ത്രിമാർ സ്വകാര്യ ആശപത്രികളിൽ ചികിത്സ തേടുന്നത് ഇതാദ്യമായല്ലെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരിക്കാൻ തുടങ്ങിയ താൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെന്നും, അങ്ങനെയാണ് ജീവൻ നിലനിർത്തിയത് എന്നും അദ്ദേഹം പ്രതികരിച്ചു.
കോൺഗ്രസും ബി ജെ പിയും ഇപ്പോൾ കിടക്കുന്നത് ഒരേ കട്ടിലിൽ ആണെന്നും, ആരോഗ്യമന്ത്രിയെ സംരക്ഷിക്കാകാൻ ഇടതുപക്ഷത്തിന് അറിയാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വീണ ജോർജ് എന്ത് തെറ്റാണ് ചെയ്തതെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.