തിരുവനന്തപുരം: വിവാദമായ തന്റെ പരാമർശങ്ങൾ പിൻവലിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവ്യാജം ഖേദം പ്രകടിപ്പിച്ചു. വാർത്താക്കുറിപ്പിലൂടെയാണ് മന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.
താൻ നടത്തിയ പ്രസ്താവനകൾ ദുരുദ്ദേശപരമായിരുന്നില്ലെന്നും എന്നാൽ അവ വളച്ചൊടിക്കപ്പെടുകയായിരുന്നുവെന്നും മന്ത്രി കുറിപ്പിൽ പറഞ്ഞു. പ്രസ്താവന വലിയ രീതിയിലുള്ള തെറ്റിദ്ധാരണകൾക്കും വിവാദങ്ങൾക്കും ഇടയാക്കിയ പശ്ചാത്തലത്തിലാണ് അത് പിൻവലിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിയുടെ വാക്കുകൾക്കെതിരെ പ്രതിപക്ഷമുൾപ്പെടെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.