ആലപ്പുഴ : സി പി എമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. എം വി ഗോവിന്ദൻ ആക്രമിക്കപ്പെടുന്നത് പാർട്ടി സെക്രട്ടറി ആയതിനാലാണെന്നാണ് അദ്ദേഹം പറഞ്ഞത്. (Saji Cherian supports MV Govindan)
അദ്ദേഹം ശുദ്ധനായ മനുഷ്യനാണെന്നും സത്യസന്ധനാണെന്നും, ഏതെങ്കിലും രണ്ടു വാർത്ത വന്നാൽ പാർട്ടി സെക്രട്ടറിയുടെ മകനെ സംശയ നിഴലിൽ നിർത്തേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഗോവിന്ദൻ മാഷിനെതിരെ ഇതുവരെയും ഒരു ആരോപണവും ഉണ്ടായിട്ടില്ല എന്നും, പാർട്ടി സെക്രട്ടറിയായ ആരെയും ടാർഗറ്റ് ചെയ്യുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉള്ളി തൊലി പൊളിച്ച് കളയുന്നത് പോലെയാണ് ഇതെന്നാണ് മന്ത്രി പറഞ്ഞത്. പിണറായി വിജയൻ പാർട്ടി സെക്രട്ടറി ആയിരുന്നപ്പോഴും വലിച്ചു കീറി ഒട്ടിച്ചുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.