തിരുവനന്തപുരം : ഡോക്ടർ ഹാരിസ് മെഡിക്കൽ കോളേജിലെ ഉപകരണ ക്ഷാമത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തലിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. അദ്ദേഹത്തിൻ്റെ നടപടി അദ്ദേഹത്തിൻ്റെ സ്ഥാനത്തിന് യോജിച്ചതല്ല എന്നാണ് മന്ത്രി പറഞ്ഞത്.(Saji Cherian slams Dr. Harris)
ഡോക്ടർ അത് തിരുത്തിയെന്നും, അതോടെ ആ വിഷയം അവസാനിച്ചുവെന്നും പറഞ്ഞ സജി ചെറിയാൻ, ആരോഗ്യ മന്ത്രിക്ക് നേരെ വിമർശനങ്ങൾ ഉയരുന്നുവെന്നും ചൂണ്ടിക്കാട്ടി.
നല്ല രീതിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചിലപ്പോൾ പഞ്ഞിയോ മരുന്നോ ഉപകരണങ്ങളോ കുറഞ്ഞ് കാണുമെന്നും, ഇവർ പറയുമ്പോൾ രാജി വയ്ക്കാനാണോ മന്ത്രി ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.