രാഹുലിന്റെ സസ്പെൻഷൻ സണ്ണി ജോസഫിന്റെ കുശാഗ്ര ബുദ്ധിയെന്ന് സജി ചെറിയാൻ |Saji cherian

വി.ഡി. സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോളുള്ള ഈ തീരുമാനം.
shaji cherian
Published on

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ് ചെയ്‌തതിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. സസ്പെൻഷൻ നടപടികൾ കോൺഗ്രസ് നേതാവ് സണ്ണി ജോസഫിന്റെ ക്രൂക്കഡ് ബുദ്ധിയുടെ ഭാഗമെന്ന് സജി ചെറിയാൻ ആരോപിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ ബുദ്ധിമാനായിരുന്നുവെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതായിരുന്നു.ഇപ്പോൾ രാഹുലിന് നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നഷ്ടമായി. വി.ഡി. സതീശനെ തകർക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോളുള്ള ഈ തീരുമാനം.

മുന്‍പ് കെ. കരുണാകരൻ്റെ ഭാര്യയെ പോലും നിന്ദിച്ചയാളാണ് രാഹുൽ. രാഷ്ട്രീയ എതിരാളികളെതിരെ സൈബർ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്നയാളാണ് അയാൾ.

രാഹുലിനെ കൈകാര്യം ചെയ്യാനുള്ള കോൺഗ്രസ് തീരുമാനത്തിന്റെ ഭാഗമായാണ് രാജിക്കാര്യത്തിൽ വ്യത്യസ്താഭിപ്രായം ഉയർന്നുവന്നതെന്നും സജി ചെറിയാൻ വിമർശിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com