തിരുവനന്തപുരം : കേരള തീരത്ത് ഉണ്ടായ എം എസ് സി എൽസ 3 കപ്പൽ അപകടത്തിൽ വലിയ തോതിൽ മാലിന്യം അടിഞ്ഞു കൂടിയിട്ടുണ്ടെന്ന് നിയമസഭയിൽ പറഞ്ഞ് മന്ത്രി സജി ചെറിയാൻ. മത്സ്യത്തിന്റെയും ജലത്തിന്റെയും ഗുണനിലവാരത്തിൽ പ്രശ്നം ഇല്ലെന്ന് കണ്ടെത്തിയെന്നും, അയല മുട്ടകളും പരിശോധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. (Saji Cherian on Kerala Assembly Session)
എറണാകുളം, കൊല്ലം ഉൾപ്പെടെയുള്ളതീരങ്ങളിൽ പരിശോധന നടത്തിയെന്നും, ചില കണ്ടെയ്നറുകളിൽ നിന്ന് കുമ്മായം കടലിൽ കലർന്നിട്ടുള്ളത് ജലത്തിൻ്റെ പിഎച്ച് മൂല്യത്തിൽ മാറ്റമുണ്ടാക്കിയിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
143 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ ഉണ്ടായിരുന്നുവെന്നും, മത്സ്യത്തൊഴിലാളികൾക്ക് 10.55 കോടി രൂപ നഷ്ടപരിഹാരം നൽകിയെന്നും മന്ത്രി അറിയിച്ചു. സർക്കാരിന് ചെയ്യാവുന്നതിൽ പരമാവധി കാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം സഭയെ അറിയിച്ചു.