തിരുവനന്തപുരം : സുരേഷ് ഗോപി നായകനായെത്തുന്ന ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിൻ്റെ പേര് സംബന്ധിച്ച വിവാദത്തിൽ കേരള ബി ജെ പി നിലപാട് വ്യക്തമാക്കണമെന്ന് പറഞ്ഞ് മന്ത്രി സജി ചെറിയാൻ. ( Saji Cherian on JSK Movie row)
എല്ലാ വിഷയങ്ങളിലും പ്രതികരിക്കുന്ന ബി ജെ പി നേതാക്കൾ ഈ സിനിമയെ കുറിച്ച് മിണ്ടുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സിനിമയിലഭിനയിച്ച ബി ജെ പി മന്ത്രിയുടെ നില ഇതാകുമ്പോൾ സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം.