AIIMS : 'കേരളത്തിന് AIIMS അനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ രാവിലെ 11ന് സ്ഥലം കൊടുക്കും, ആലപ്പുഴക്കാരെ പൊട്ടന്മാർ ആക്കേണ്ട': മന്ത്രി സജി ചെറിയാൻ

കേന്ദ്രം കുട്ടനാടിന് ഒന്നും നൽകിയിട്ടില്ല എന്നും, പ്രളയം വന്നപ്പോഴും ഒന്നും നൽകിയില്ല എന്നും, വയനാടിനും ഒന്നും നൽകിയിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം, കേന്ദ്രസമിതി ഇപ്പോൾ കുട്ടനാട്ടിൽ സന്ദർശനം നടത്തുന്നത് താനും കൃഷിമന്ത്രിയും അറിഞ്ഞില്ല എന്നും പ്രതികരിച്ചു.
aiims
Published on

ആലപ്പുഴ : എയിംസ് വിഷയത്തിൽ പ്രതികരിച്ച് മന്ത്രി സജി ചെറിയാൻ. കേരളത്തിന് എയിംസ് അനുവദിച്ചു എന്ന് ഇന്ന് പറഞ്ഞാൽ നാളെ 11ന് ഭൂമി അനുവദിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ആദ്യം എയിംസ് അനുവദിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. (Saji Cherian on AIIMS in Kerala)

ഇതുവരെ ഇത് അനുവദിക്കാത്തത് കേരളത്തോടുള്ള നീതിനിഷേധം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അരൂകുറ്റിയിൽ പെരിയാർ സ്മാരകത്തിന്റെ ശിലാസ്ഥാപന ചടങ്ങിന് ശേഷമാണ് മന്ത്രിയുടെ പ്രതികരണം. 200ഏക്കർ അല്ല അതിൽ കൂടുതൽ തരാനും തയ്യാറാണെന്നും, സുരേഷ് ഗോപി തട്ടുപൊളിപ്പൻ രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ആലപ്പുഴയിൽ എയിംസ് തരാമെന്ന് പറഞ്ഞ് ആലപ്പുഴക്കാരെ പൊട്ടന്മാർ ആക്കേണ്ട എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് പറയുന്നത് തെരഞ്ഞെപ്പ് മുന്നിൽക്കണ്ടാണെന്നും, ആത്മാർത്ഥത കൊണ്ടല്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രം കുട്ടനാടിന് ഒന്നും നൽകിയിട്ടില്ല എന്നും, പ്രളയം വന്നപ്പോഴും ഒന്നും നൽകിയില്ല എന്നും, വയനാടിനും ഒന്നും നൽകിയിട്ടില്ല എന്നും പറഞ്ഞ അദ്ദേഹം, കേന്ദ്രസമിതി ഇപ്പോൾ കുട്ടനാട്ടിൽ സന്ദർശനം നടത്തുന്നത് താനും കൃഷിമന്ത്രിയും അറിഞ്ഞില്ല എന്നും പ്രതികരിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com