തിരുവനന്തപുരം : ആഗോള അയ്യപ്പ സംഗമം യു ഡി എഫിനെയും ബി ജെ പിയെയും ആശങ്കപ്പെടുത്തിയെന്ന് പറഞ്ഞ് മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. സംഗമത്തിന് ആളില്ലായിരുന്നുവെന് തെറ്റിദ്ധാരണ പടർത്തിയെന്നും, പന്തളത്ത് നടന്നത് ബി ജെ പി സംഗമം ആയിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.(Saji Cherian against UDF and BJP )
യു ഡി എഫിന് അയ്യപ്പ സംഗമം നടത്താൻ ശേഷിയില്ല എന്നും, ശബരിമലയ്ക്ക് വേണ്ടി അവർ എന്താണ് ചെയ്തതെന്ന് ചോദിക്കുകയും ചെയ്ത അദ്ദേഹം, പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ചു.
ബി ജെ പി ഒരു റോഡ് എങ്കിലും തന്നിട്ടുണ്ടോയെന്നാണ് അദ്ദേഹത്തിൻ്റെ ചോദ്യം. മൂന്നാം സർക്കാർ വരുമെന്നും, മുഖ്യമന്ത്രി സ്ഥാനം സ്വപ്നം കണ്ടു നടക്കുന്നവർക്ക് കയറെടുക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.