കൊച്ചി: പ്രണയം നടിച്ച് 15 കാരിയെ പീഡിപ്പിച്ച കേസിൽ നാവികൻ കൊച്ചിയിൽ അറസ്റ്റിലായി. കൊച്ചി നേവൽ ബേസിൽ നാവികനായ ഹരിയാന റോഹ്തക് സ്വദേശി അമിത് (28) ആണ് അറസ്റ്റിലായത്. കൊച്ചി ഹാർബർ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്‌സോ കേസിൽ നാവികനെ അറസ്റ്റു ചെയ്ത സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് നാവിക സേന അറിയിച്ചു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും നാവിക സേന അറിയിച്ചു.
കൊച്ചിയില്‍ ജോലി ചെയ്യുന്ന സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളാണ് പീഡനത്തിനിരയായ പെൺകുട്ടി. പതിനഞ്ചുകാരിയെ അമിത് പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു . എങ്ങനെയാണ് പെൺകുട്ടിയുമായി നാവികൻ സൗഹൃദത്തിലായത് തുടങ്ങിയ കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. അറസ്റ്റിലായ അമിതിനെ റിമാൻഡ് ചെയ്യും.