ഈ ആഴ്ചയിലെ എവിക്ഷനിൽ സാബുമാൻ സേഫ്, ക്യാപ്റ്റസിയും സ്വന്തമാക്കി | Bigg Boss

ലക്ഷ്മി, ആര്യൻ, നെവിൻ, അക്ബർ, ഷാനവാസ്, നൂറ എന്നിവരാണ് ഈ ആഴ്ച എവിക്ഷൻ നോമിനേഷനിൽ ഉള്ളത്.
Sabuman
Published on

ബി​ഗ് ബോസ് മലയാളം സീസൺ ഏഴിൽ ഇനി 40 ദിവസങ്ങൾ മാത്രം അവശേഷിക്കേ വാശീയേറിയ പോരാട്ടത്തിലാണ് എല്ലാ മത്സരാർത്ഥികളും. ഇതോടെ ഗ്രാന്റ് ഫിനാലേയ്ക്ക് നിലവിലുള്ള പത്ത് മത്സരാർത്ഥികളിൽ ആരൊക്കെ എത്തുകയെന്നാണ് പ്രേക്ഷകർ ഉറ്റുനോക്കുന്നത്.

പുതിയ ആഴ്ചയിലേക്ക് കടന്നതോടെ ഈ ആഴ്ചയിലെ നോമിനേഷൻ പ്രഖ്യാപിച്ചു. പത്തിൽ ആറ് പേരും ഇത്തവണ നോമിനേഷൻ ലിസ്റ്റിലുണ്ട്. ഇതിൽ ആരാണ് ഇനി പുറത്ത് പോകുന്നതെന്നാണ് ബിബി ആരാധകർ കാത്തിരിക്കുന്നത്. ലക്ഷ്മി, ആര്യൻ, നെവിൻ, അക്ബർ, ഷാനവാസ്, നൂറ എന്നിവരാണ് ഈ ആഴ്ച എവിക്ഷൻ നോമിനേഷനിൽ ഉള്ളത്. ഇതോടെ വീണ്ടും സാബുമാൻ എവിക്ഷനിൽ നിന്ന് സേഫായതാണ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചത്.

ഈ ആഴ്ച ക്യാപ്റ്റൻസിക്ക് മൂന്ന് പേരാണ് മത്സരിച്ചത്. അനുമോൾ, ആര്യൻ, സാബുമാൻ എന്നിവരായിരുന്നു മത്സരിച്ചത്. മൂന്ന് മാർക്കുകളുള്ളൊരു കയർ ക്യാപ്റ്റർസി മത്സരാർത്ഥികൾക്ക് നൽകും. മൂന്ന് പേരും ആ മാർക്കുകളിൽ പിടിച്ചുകൊണ്ട് പരമാവതി തുടരുക എന്നതാണ് ടാസ്ക്. കയറിൽ നിന്നും പിടിവിട്ടാൽ ആ മത്സരാർത്ഥി പുറത്താകും. ഇത്തരത്തിൽ മൂന്ന് പേരും വാശിയേറിയ മത്സരമാണ് കാഴ്ചവച്ചത്. എന്നാൽ, ടാസ്കിനിടെ പലപ്പോഴും നെവിൻ അനുമോളുടെ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയാണ്.

വെള്ളം എടുത്ത് അനുവിന്റെ മുഖത്ത് ഒഴിക്കുന്നുമുണ്ട്. കുറെ സമയം നെവിൻ ശല്യം ചെയ്ത ശേഷം ബി​ഗ് ബോസ് ഇടപെടുന്നതും കാണം. പിന്നാലെ മുട്ട് മടക്കാതെ കയർ നിവർത്തിപിടിക്കണമെന്ന് ക്യാപ്റ്റൻസി മത്സരാർത്ഥികളോട് ബി​ഗ് ബോസ് നിർദ്ദേശിച്ചു. ഏറ്റവും ഒടുവിൽ സാബുമാൻ ക്യാപ്റ്റനാകുകയും ചെയ്തു. ആര്യനെ പിന്തള്ളിയാണ് സാബുമാന്റെ ഈ നേട്ടം.

Related Stories

No stories found.
Times Kerala
timeskerala.com