MLA : '2 തവണ എൻ്റെ വീട്ടിൽ വന്നത് വിവാഹം ക്ഷണിക്കാൻ അല്ലല്ലോ, നുണ പരിശോധന നടത്തണം': PV ശ്രീനിജനെ കുറിച്ചുള്ള ആരോപണം ആവർത്തിച്ച് സാബു M ജേക്കബ്

ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി
Sabu M Jacob against PV Sreenijin MLA
Published on

എറണാകുളം : പി വി ശ്രീനിജൻ എം എൽ എയ്‌ക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് സാബു എം ജേക്കബ്. തന്നെ സീറ്റിനായി സമീപിച്ചിട്ടില്ല എന്ന് ശ്രീനിജൻ നുണ പറയുകയാണെന്നും, നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ എല്ലാ കാര്യങ്ങളും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (Sabu M Jacob against PV Sreenijin MLA)

പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം. രണ്ടു തവണ തൻ്റെ വീട്ടിൽ എത്തിയത് വിവാഹം ക്ഷണിക്കാൻ അല്ലല്ലോയെന്നാണ് അദ്ദേഹം പരിഹാസപൂർവ്വം പറഞ്ഞത്.

നുണ പരിശോധനയിലൂടെ പല അഴിമതിക്കഥകളും പുറത്ത് വരുമെന്നും, ആലുവയിലെ ഒരു സിപിഎം നേതാവ് കൂടി സീറ്റ് ചോദിച്ചു വന്നിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. സി പി എം നേതാക്കൾ രസീത് ഇല്ലാതെ പണം വാങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com