തിരുവനന്തപുരം : ശബരിമല യുവതി പ്രവേശനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് ബിജെപി നേതാവ് വി മുരളീധരന്‍. നിലപാട് തിരുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടോ എന്ന് വി മുരളീധരന്‍ ചോദിച്ചു.
സുപ്രീംകോടതിയെ ദേവസ്വം അറിയിച്ചിട്ടുണ്ട് എന്നത് നമ്മളോട് പറയുന്നത് മാത്രമാണ്.അവിടെ കൊടുത്തോ എപ്പോഴാണ് കൊടുത്തത് എന്താണ് കൊടുത്തത് എന്ന് നമ്മൾക്ക് അറിയില്ല. സര്‍ക്കാരും ദേവസ്വവും ഈ നാട്ടിലെ വിശ്വാസികളുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായിട്ട് വേണം പോകണമെന്നാണ് ബിജെപിയുടെ നിലപാട്. അതുകൊണ്ട് പമ്പയില്‍ അയ്യപ്പ സംഗമം നടത്തുമ്പോള്‍ ദേവസ്വം ബോര്‍ഡ് കഴിഞ്ഞ കാലങ്ങളില്‍ എടുത്തിട്ടുള്ള സമീപനം തെറ്റാണ് എന്ന് ബോധ്യമായിട്ടുള്ള സാഹചര്യത്തില്‍ അത് തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു.