തിരുവനന്തപുരം : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലപാട് തിരുത്തുന്ന വിഷയത്തില്‍ വിമർശനവുമായി ബിന്ദു അമ്മിണി. പുരോഗമന ആശയങ്ങളെല്ലാം കയ്യൊഴിഞ്ഞുകൊണ്ട് ഇടതുപക്ഷം സംഘപരിവാറിനെയും കോണ്‍ഗ്രസിനെയും പോലെ മുന്നോട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ കാണാന്‍ കഴിയുന്നതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.
സുപ്രീംകോടതിയുടെ വിധിന്യായം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തുല്ല്യതയില്‍ ഊന്നി കേരള സര്‍ക്കാര്‍ മുന്നോട്ട് പോകുന്നുവെന്നായിരുന്നു ധാരണ. ആ ധാരണപ്പുറത്താണ് ഇടതുപക്ഷ സര്‍ക്കാരിനെ പിന്തുണച്ചിരുന്നത്. എന്നാല്‍ പുരോഗമന ആശയങ്ങളെല്ലാം കയ്യൊഴിഞ്ഞുകൊണ്ട് സംഘപരിവാറിനെയും കോണ്‍ഗ്രസിനേയും പോലെ ഇടതുപക്ഷം മുന്നോട്ടുപോകുന്ന അവസ്ഥയാണ് ഇപ്പോൾ കാണാന്‍ സാധിക്കുന്നത്. അത് തീർത്തും വേദനാജനകമാണ്.
ഇടതുപക്ഷത്തിന് മേലുള്ള ആളുകളുടെ പ്രതീക്ഷയ്ക്ക് മേലുള്ള അടിയാണ്. മറ്റു പാര്‍ട്ടികളില്‍ നിന്നും യാതൊരു വ്യത്യാസവും ഇല്ലാത്ത തരത്തിലേക്ക് ഈ പാര്‍ട്ടിയും പോയിരിക്കുന്നുവെന്നാണ് മനസ്സിലാവുന്നതെന്ന് ബിന്ദു അമ്മിണി പറഞ്ഞു.