
പത്തനംതിട്ട : ശബരിമലയിലെ ട്രാക്ടർ യാത്ര വിവാദത്തിൽ എ ഡി ജി പി എം ആർ അജിത് കുമാറിനെതിരെ ശബരിമല സ്‌പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. (Sabarimala tractor journey controversy )
ഹൈക്കോടതിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത് അജിത് കുമാർ കോടതിയുടെ ഉത്തരവ് ലംഘിച്ചുവെന്നാണ്. പമ്പയിൽ നിന്ന് സന്നിധാനത്തേക്കും തിരിച്ചും പോലീസ് ട്രാക്ടറിൽ അദ്ദേഹം യാത്ര ചെയ്തു.
ചരക്ക് നീക്കത്തിന് മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്നാണ് ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്.