
പത്തനംതിട്ട : ചിങ്ങമാസ പൂജകൾക്ക് വേണ്ടി ഇന്ന് ശബരിമല നട തുറക്കും. വൈകുന്നേരം അഞ്ചിനാണ് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കുന്നത്. (Sabarimala Temple to be opened today)
ചിങ്ങമാസം ഒന്നിന് രാവിലെ 5നാണ് നട തുറക്കുന്നത്. ഉഷ പൂജയ്ക്ക് ശേഷം ഏഴരയ്ക്ക് ശബരിമല കീഴ്‌ശാന്തിയെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നടക്കും.