നി​റ​പു​ത്ത​രി പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു

നി​റ​പു​ത്ത​രി പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു
Published on

പ​ത്ത​നം​തി​ട്ട: ബു​ധ​നാ​ഴ്ച​ നടക്കുന്ന നി​റ​പു​ത്ത​രി പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ന​ട തു​റ​ന്നു. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി ക​ണ്ഠ​ര​ര് രാ​ജീ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി അ​രു​ൺ​കു​മാ​ർ ന​മ്പൂ​തി​രിയാണ് ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യിച്ചത്, ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ 5.30നും 6.30​നും ഇ​ട​യി​ലു​ള്ള മു​ഹൂ​ർ​ത്ത​ത്തി​ൽ നി​റ​പു​ത്ത​രി പൂ​ജ​ക​ൾ ന​ട​ക്കും. നി​റ പു​ത്ത​രി​യ്ക്കാ​യു​ള്ള നെ​ൽ​ക​തി​രു​ക​ളു​മാ​യു​ള്ള ഘോ​ഷ​യാ​ത്ര രാ​ത്രി എ​ട്ടി​ന് സ​ന്നി​ധാ​ന​ത്തെ​ത്തും.അ​ച്ച​ൻ​കോ​വി​ൽ ശ്രീ​ധ​ർ​മ്മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ നി​ന്നാ​ണ് നെ​ൽ​ക​തി​രു​ക​ൾ എ​ത്തി​ക്കു​ന്ന​ത്. പൂ​ജ​ക​ൾ പൂ​ർ​ത്തി​യാ​ക്കി 30ന് ​രാ​ത്രി പ​ത്തി​ന് ന​ട അ​ട​യ്ക്കും.

Related Stories

No stories found.
Times Kerala
timeskerala.com