
പത്തനംതിട്ട: ശബരിമല സ്പോട്ട് ബുക്കിംഗുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന് ചേരും. പന്തളത്ത് വച്ചാണ് യോഗം നടക്കുന്നത്. തീർഥാടനത്തിൽ സർക്കാരും ദേവസ്വംബോർഡും അനാസ്ഥ കാട്ടുന്നു എന്നാണ് ആക്ഷേപം. ബോധവത്കരണവും സമരപരിപാടിയും നടത്താനും തീരുമാനിച്ചിട്ടുണ്ട്.