

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായി ഈ മാസം 16ന് വൈകിട്ട് 5 മണിക്ക് നട തുറക്കും. നവംബർ 17 മുതൽ പുലർച്ചെ 3 മണിക്ക് തുറന്ന് ഉച്ചക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞ് 3 മണി മുതൽ രാത്രി 11 മണിക്ക് ഹരിവരാസനത്തോടെയും നട തുറന്നിരിക്കും. ഒരു ദിവസം 90,000 പേർക്കാണ് ദർശനം അനുവദിക്കുക. ഇതിൽ 70,000 പേർക്ക് ഓൺലൈൻ വെർച്വൽ ക്യൂ വഴിയും 20,000 പേർക്ക് പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ തുടങ്ങുന്ന തത്സമയ ബുക്കിംഗ് കൗണ്ടറുകൾ വഴിയും ദർശനം ലഭിക്കും. ഗണപതിഹോമം, അഷ്ടാഭിഷേകം, നെയ്യഭിഷേകം, ഉഷപൂജ, ഉച്ചപൂജ, നിത്യപൂജ, പുഷ്പാഭിഷേകം എന്നീ വഴിപാടുകൾക്കുള്ള ഓൺലൈൻ ബുക്കിംഗുകൾ ആരംഭിച്ചിട്ടുണ്ട്.
ദർശനം എളുപ്പമാക്കുന്നതിനായി ദേവസ്വം ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം പടിക്കു മുമ്പുള്ള നടപ്പന്തൽ മുതൽ സ്ത്രീകൾക്കും കുട്ടികൾക്കും പെട്ടെന്ന് ദർശനം ലഭിക്കുന്നതിനായി പ്രത്യേക ക്യൂ സംവിധാനം ഒരുക്കിയിട്ടുണ്ട്. സന്നിധാനത്ത് 24 മണിക്കൂറും സൗജന്യ ഫിസിയോ തെറാപ്പി സെൻ്ററും പ്രവർത്തിക്കും. പമ്പയിലും സന്നിധാനത്തും 24 മണിക്കൂറും ഓഫ് റോഡ് ആംബുലൻസ് സംവിധാനവും ഉണ്ടാകും. ഡിസംബർ 27നാണ് മണ്ഡല പൂജ. ശബരിമല നട അടയ്ക്കുന്നത് ജനുവരി 20നാണ്; അതിനുമുമ്പ് ജനുവരി 14നാണ് മകരവിളക്ക്.
സന്നിധാനത്തെ സമയക്രമം
രാവിലെ നട തുറക്കുന്നത് - 3 മണി
നിര്‍മാല്യം അഭിഷേകം 3 മുതല്‍ 3.30 വരെ
ഗണപതി ഹോമം 3.20 മുതല്‍
നെയ്യഭിഷേകം 3.30 മുതല്‍ 7 വരെ
ഉഷഃപൂജ 7.30 മുതല്‍ 8 വരെ
നെയ്യഭിഷേകം 8 മുതല്‍ 11 വരെ
25 കലശം, കളഭം 11.30 മുതല്‍ 12 വരെ
ഉച്ച പൂജ 12.00 ന്
നട അടയ്ക്കല്‍ 01.00 ന്
നട തുറക്കല്‍ 03.00 ന്
ദീപാരാധന 06.30-06.45
പുഷ്പാഭിഷേകം 06.45 മുതല്‍ 9 വരെ
അത്താഴ പൂജ 9.15 മുതല്‍ 9.30 വരെ
ഹരിവരാസനം 10.45 ന്
നട അടയ്ക്കല്‍ 11.00 ന്
The Sabarimala temple is set to open on November 16 for the Mandalam-Makaravilakku pilgrimage, with daily darshan quota set at 90,000 pilgrims. A significant arrangement includes a separate queue system established from the nadappanthal near the 18 steps, specifically for women and children, to facilitate faster darshan. Bookings are available online (70,000 slots) and via spot counters (20,000 slots). The Mandalam Pooja is scheduled for December 27, and the most significant event, Makaravilakku, will take place on January 14.