
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി വിഷയത്തിൽ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ശബരിമലയിൽ തിരിമറി നടന്നിട്ടുണ്ട് എന്ന വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിർണായക ഉത്തരവ്.
കേസന്വേഷണം ആറ് ആഴ്ചകൾകൊണ്ട് പ്രത്യേക സംഘം പൂർത്തിയാക്കണം. കൂടാതെ, രണ്ടാഴ്ചകൾ കൂടുമ്പോൾ ദേവസ്വം ബെഞ്ചിന് അന്വേഷണ സംഘം ഇടക്കാല റിപ്പോർട്ട് സമർപ്പിക്കണം. അന്വേഷണ റിപ്പോർട്ടുകൾ മറ്റാർക്കും കൈമാറേണ്ടതില്ലെന്നും ഹൈക്കോടതി അറിയിച്ചു.
ദ്വാരപാലക ശിൽപ്പപാളി വിഷയത്തിൽ ദേവസ്വം വിജിലൻസ് ഇന്ന് ഹൈക്കോടതിയിൽ അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസെടുക്കാൻ നിർദേശം നൽകിയത്.