മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് കയറി: പരിക്കേറ്റവരെയും കൊണ്ട് പോയ വാഹനവും അപകടത്തിൽ പെട്ടു | Sabarimala

രണ്ട് അപകടങ്ങളിലുമായി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
മുണ്ടക്കയത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ച് കയറി: പരിക്കേറ്റവരെയും കൊണ്ട് പോയ വാഹനവും അപകടത്തിൽ പെട്ടു | Sabarimala
Published on

കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. തീർത്ഥാടകർ സഞ്ചരിച്ച വാഹനം മതിലിൽ ഇടിച്ചുകയറുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി.(Sabarimala pilgrims' vehicle crashes into wall, Vehicle carrying injured also met with an accident)

പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് വീണ്ടും അപകടമുണ്ടായി.

രണ്ട് അപകടങ്ങളിലുമായി പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.

Related Stories

No stories found.
Times Kerala
timeskerala.com