
പത്തനംതിട്ട: ശബരിമല തീർത്ഥാടനത്തിനായി എത്തിയവരുടെ വാഹനത്തിന് തീ പിടിച്ചു(Sabarimala pilgrims). പാലക്കാട് നിന്നും വന്ന സംഘം സഞ്ചരിച്ച വാഹനത്തിനാണ് തീ പിടിച്ചത്.
തീ പിടുത്തത്തിൽ തീർത്ഥാടകർക്കാർക്കും പരിക്കില്ല. പമ്പയിലേക്കുള്ള പാതയിൽ പ്ലാന്തോട് ഭാഗത്ത് വച്ചാണ് അപകടം സംഭവിച്ചത്. അതേസമയം തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.