
കോഴിക്കോട് : ട്രാവലർ താമരശ്ശേരി ചുരത്തിൽ വച്ച് മറിഞ്ഞ് 4 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട് മറിഞ്ഞത് കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ്.(Sabarimala pilgrims' vehicle accident)
പരിക്കേറ്റത് ശിവരാജ്, ശംഭു, ബസവ രാജ്, സുഭാഷ് എന്നിവർക്കാണ്. ഇവരെല്ലാം ഷിമോഗ സ്വദേശികളാണ്.
പരിക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആരുടേയും പരിക്കുകൾ ഗുരുതരമല്ല. ചുരമിറങ്ങി വനനപ്പോൾ നിയന്ത്രണം വിട്ട വാഹനം വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു.