
കൊല്ലം: ശബരിമല തീർത്ഥാടകരുടെ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായി. കൊല്ലത്ത് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വച്ചാണ് സംഭവം.(Sabarimala pilgrims' bus and car collided )
അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കാറിൽ ഇടിക്കുകയായിരുന്നു. ഇതിൻ്റെ ആഘാതത്തിൽ കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.
പരിക്കേറ്റത് കാറിലുണ്ടായിരുന്നവർക്കാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.