പത്തനംതിട്ട : എരുമേലിക്കരികിൽ കണമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടമുണ്ടായി. അപകടത്തിൽ ഒരാൾ മരിച്ചു. (Sabarimala pilgrim's accident)
മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബസിൽ 35 പേരാണ് ഉണ്ടായിരുന്നത്. ഇവർ കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ്.
നിരവധി പേർ ബസിനടിയിൽ കുടുങ്ങിയെന്നാണ് വിവരം. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്.