
ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വലിയ സംതൃപ്തി രേഖപ്പെടുത്തിയെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സൗകര്യങ്ങളില്‍ എല്ലാവരും സന്തുഷ്ടരാണെന്നും വരുമാനം ഉയർന്നത് ഇതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. തീര്‍ത്ഥാടകരുടെ അഭൂതപൂര്‍വ്വമായ വര്‍ദ്ധനവാണ് ഇത്തവണ കണ്ടതെന്നും മുന്നൊരുക്കം ഫലം കണ്ടുവെന്നും വാസവൻ കൂട്ടിച്ചേര്‍ത്തു.
ദൈനംദിനം ശബരിമലയിലെ കാര്യങ്ങള്‍ രണ്ട് തവണ പരിശോധിക്കുന്നുണ്ടെന്നും അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ് നടത്തുന്ന തീര്‍ത്ഥാടകര്‍ സമയത്ത് തന്നെ എത്തണമെന്നും ഇത് സംഘാടകര്‍ക്ക് സഹായമാവുമെന്നും അദ്ദേഹം പറഞ്ഞു.