
പത്തനംതിട്ട: ഇനി മുതൽ ശബരിമല തീർത്ഥാടകർക്ക് ഫ്ലൈ ഓവറിൽ കയറാതെ ദർശനം നടത്താം. ഇതിനുള്ള സൗകര്യം ഒരുക്കി. (Sabarimala pilgrimage )
കൊടിമരച്ചുവട്ടിൽ നിന്ന് ശ്രീകോവിലിന് മുന്നിലേക്ക് എത്തി ദർശനം നടത്താനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കൊടിമരത്തിന് ഇരുവശങ്ങളിലൂടെയും ബലിക്കൽപ്പുര കയറിയെത്താം.
പതിനെട്ടാം പടി കടന്നുവരുന്നവർക്ക് ദർശനത്തിന് കൂടുതൽ സമയം ലഭിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത് വിഷു പൂജയ്ക്കുള്ള തിരക്ക് കൂടി പരിഗണിച്ചതിന് ശേഷമായിരിക്കുമെന്നാണ് ദേവസ്വം പ്രസിഡന്‍റ് പിഎസ് പ്രശാന്ത് അറിയിച്ചത്.