

പുനലൂര്‍: ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തമിഴ്നാട് സ്വദേശിയായ തീര്‍ഥാടകന്‍ പുനലൂരില്‍ ലോറിയിടിച്ച് മരിച്ചു. ചെന്നൈ മൗലിവട്ടം സ്വദേശി എസ്. മദന്‍കുമാറാ(28)ണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് പെട്രോള്‍ പമ്പിനടുത്തായി ബുധനാഴ്ച ഒരുമണിയോടെയായിരുന്നു അപകടം. ലോറിയും ഡ്രൈവറേയും പോലീസ് കസ്റ്റഡിയിലെടുത്തു.
മദന്‍കുമാറടക്കം 20-ഓളം പേരുൾപ്പെടുന്ന സംഘം ശബരിമലയില്‍നിന്ന് പുനലൂരിലെത്തി, ഇവിടെ ദേശീയപാതയോരത്തെ കടകളില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെയായിരുന്നു സംഭവം. പുനലൂര്‍ ഭാഗത്തുനിന്ന് തമിഴ്നാട്ടിലേക്ക് പോവുകയായിരുന്ന ലോറി മദന്‍കുമാറിനെ ഇടിക്കുകയായിരുന്നു.