ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം ; വെർച്യുൽ ക്യൂ ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും | sabarimala mandalakala pilgrimage

20000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താം.
sabarimala
Published on

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് വെർച്യുൽ ക്യൂ ബുക്കിംഗ് നാളെ മുതൽ ആരംഭിക്കും. പ്രതിദിനം 70000 പേർക്ക് വെർച്ചൽ ക്യൂ ബുക്കിംഗ് സൗകര്യം ഏർപ്പെടുത്തി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 20000 പേർക്ക് സ്പോട്ട് ബുക്കിംഗ് വഴി ദർശനം നടത്താം.

www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിംഗ് നടക്കുക. ഒരു ദിവസം 90,000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും തയാറാക്കും.

മണ്ഡല മകരവിളക്കു തീർഥാടനത്തിനായി ശബരിമല നട തുറക്കുന്നത് നവംബർ 16ന് വൈകിട്ട് 5ന് ആണ്. ഡിസംബർ 27ന് മണ്ഡല പൂജയ്ക്കു ശേഷം അന്നു രാത്രി നട അടയ്ക്കും. പിന്നീട് മകരവിളക്കിനായി ഡിസംബർ 30ന് നട തുറക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com