ശബരിമല : ശബരിമല മണ്ഡല - മകരവിളക്ക് മഹോത്സവം 18 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ആകെ എത്തിയ തീർഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം ഡിസംബർ മൂന്ന് വൈകിട്ട് വരെ 14,95,774 പേരാണ് ദർശനത്തിന് എത്തിയത്.
ഏഴിന് ശേഷമുള്ള എണ്ണം കൂടി ഉൾപ്പെടുത്തിയാൽ ഭക്തരുടെ എണ്ണം 15 ലക്ഷം കവിയും.ബുധനാഴ്ച്ച പുലർച്ചെ 12 മുതൽ വൈകിട്ട് ഏഴ് വരെ 66,522 പേരാണ് സന്നിധാനത്ത് എത്തിയത്. തിരക്ക് നിയന്ത്രണ വിധേയമായതിനാൽ സമാധാനപൂർണമായ ദർശനം ലഭിച്ചാണ് ഭക്തർ മലയിറങ്ങുന്നത്.നിലവിൽ സന്നിധാനത്തെ തിരക്ക് അനുസരിച്ചാണ് നിലയ്ക്കലില്‍ നിന്ന് സ്പോട്ട് ബുക്കിംഗ് നല്‍കുന്നത്.