അയ്യപ്പ സ്വാമിയുടെ ലോക്കറ്റ്; 3 സ്ഥാപനങ്ങൾ പട്ടികയിൽ | Sabarimala Makaravilakku

അയ്യപ്പ സ്വാമിയുടെ ലോക്കറ്റ്; 3 സ്ഥാപനങ്ങൾ പട്ടികയിൽ | Sabarimala Makaravilakku
Published on

ശബരിമല: അയ്യപ്പ സ്വാമിയുടെ സ്വർണ ലോക്കറ്റ് തയാറാക്കി വിൽപന നടത്തുന്നതിനായി 3 സ്വർണ വ്യാപാര സ്ഥാപനങ്ങൾ യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചു(Sabarimala Makaravilakku). ഇതിനായി ദേവസ്വം ബോർഡ് താൽപര്യ പത്രം ക്ഷണിച്ചിരുന്നു. ഇതിൽ  ചെന്നൈ ആസ്ഥാനമായുള്ള ജി.ആർ.ടി ജ്വല്ലേഴ്സ്, കല്യാൺ, മലബാർ ഗോൾഡ് എന്നീ സ്വർണ വ്യാപാര സ്ഥാപനങ്ങൾ യോഗ്യതാ പട്ടികയിൽ ഇടം പിടിച്ചു.

916 ലോക്കറ്റുകളാണു വിപണിയിലിറക്കാൻ ഉദ്ദേശിക്കുന്നത്. ഇതിന്റെ വില, വിൽപന രീതി, ദേവസ്വത്തിനു ലഭിക്കുന്ന വിഹിതം എന്നിവ സംബന്ധിച്ച്  ഇന്ന് സ്ഥാപനങ്ങളും ദേവസ്വം ബോർഡുമായി ചർച്ച നടത്തും. ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തിയാൽ മകരവിളക്കു ദിവസമായ 14ന് സന്നിധാനത്ത് വിൽപനയുടെ ഉദ്ഘാടനം നടത്തും.

Related Stories

No stories found.
Times Kerala
timeskerala.com