ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദം ; ഉത്തരവാദികളായ എല്ലാവരെയും കണ്ടെത്തണമെന്ന് എം.​വി. ഗോ​വി​ന്ദ​ൻ |MV Govindan

പീഠം കാണാതായി എന്ന് ആരോപണം ഉന്നയിച്ചത് അന്വേഷണം നേരിടുന്ന ഉണ്ണികൃഷ്ണൻ പോറ്റിയാണ്.
mv govindan
Published on

തി​രു​വ​ന​ന്ത​പു​രം : ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. വി​ഷ​യ​ത്തി​ൽ ആ​രെ​യും സം​ര​ക്ഷി​ക്കാ​നോ ആ​ർ​ക്കെ​ങ്കി​ലും സം​ര​ക്ഷ​ണം ഒ​രു​ക്കാ​നോ സി​പി​എ​മ്മി​ല്ല.സംഭവത്തിൽ സമ​ഗ്രമായ അന്വേഷണം വേണമെന്ന് എം.​വി. ഗോ​വി​ന്ദ​ൻ ആവശ്യപ്പെട്ടു.

പീഠം കാണാതായി എന്ന് ആരോപണം ഉന്നയിച്ചത് അന്വേഷണം നേരിടുന്ന ഉണ്ണികൃഷ്ണൻ പോറ്റിയാണ്. ആ​ഗോള അയ്യപ്പ സം​ഗമത്തിന് തൊട്ടുമുൻപ് പരിപാടി അലങ്കോലപ്പെടുത്താൻ സാധിക്കുന്നതരത്തിൽ ഊഹാപോഹം എന്ന നിലയിലാണ് പ്രചരിപ്പിക്കപ്പെട്ടത്.

പരാതി ഉന്നയിച്ച പോറ്റി നടത്തിക്കൊണ്ടിരിക്കുന്ന നിരവധി ചെയ്തികൾ ഇപ്പോൾ ഉയർന്നുവരുന്നുണ്ട്. ഹൈ​ക്കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ദേ​വ​സ്വം വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. വി​വാ​ദം ഒ​ന്നൊ​ഴി​യാ​തെ ഫ​ല​പ്ര​ദ​മാ​യി ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണം. കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് വേ​ണ്ട​ത്. അ​തി​ന് കാ​ലം പ്ര​ശ്ന​മി​ല്ല.ആരെയും സംരക്ഷിക്കാൻ സിപിഐ എമ്മില്ല. ഉത്തരവാദികളായ എല്ലാവരെയും കണ്ടെത്തണമെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com