പത്തനംതിട്ട : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തി പരിശോധന നടത്തുന്നു. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് സന്നിധാനത്തെത്തി ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസറുടെ മുറിയിലെത്തി ഫയലുകള്‍ പരിശോധിക്കുന്നത്.
രണ്ട് ദിവസം മുമ്പും സമാനമായ രീതിയിൽ സന്നിധാനത്ത് എസ്ഐടി ടീം പരിശോധന നടത്തിയിരുന്നു. 2017 ന് ശേഷം കാണിക്കയായി ലഭിച്ച സ്വർണം, വെള്ളി ഉരുപ്പടികളുടെ കണക്കാണ് പ്രധാനമായും പരിശോധിക്കുന്നത്.
അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണസംഘം ഉടന്‍ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. രഹസ്യ കേന്ദ്രത്തില്‍ എത്തിച്ചാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രമണ്യം ശബരിമലയില്‍ നിന്നും ബാംഗ്ലൂര്‍ എത്തിച്ച സ്വര്‍ണപ്പാളി ഏറിയ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലാണ് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.