തിരുവനന്തപുരം: ശബരിമലയിൽ സ്വര്‍ണം ചെമ്പായി മാറിയ കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം തുടങ്ങി. തിരുവാഭരണ കമ്മീഷ്ണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് പ്രാഥമിക വിവരങ്ങൾ തേടുന്നതിനായിട്ടാണ് ദേവസ്വം ആസ്ഥാനത്ത് സംഘമെത്തി.
മുമ്പ് ദേവസ്വം വിജിലന്‍സിൽ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് രണ്ട് എസ്ഐമാരാണ് വിജിലന്‍സ് എസ്‍പിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പത്തുമിനുട്ടോളം നീണ്ടുനിന്നു.
വെള്ളിയാഴ്ച അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണായകമായ നീക്കം. ഓരോ ദിവസങ്ങളിലായി വരുന്ന പുതിയ വെളിപ്പെടുത്തലുകളിൽ അവ്യക്തത നിലനിൽക്കുന്നുണ്ട്.അതിൽ തന്നെ 2019 തുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ ആരോപണങ്ങൾ നിലനിൽക്കുന്നത്.