ശബരിമല സ്വർണക്കൊള്ള: ദേവസ്വം ഉദ്യോഗസ്ഥരോട് നിലപാട് കടുപ്പിച്ച് SIT; രേഖകൾ നൽകാത്തവർക്ക് എതിരെ നിയമ നടപടി | Sabarimala

മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും
Sabarimala gold theft, SIT toughens stance on Devaswom officials
Published on

പത്തനംതിട്ട: ശബരിമല സ്വർണക്കവർച്ചാ കേസിന്റെ അന്വേഷണത്തിൽ ദേവസ്വം ഉദ്യോഗസ്ഥർ സഹകരിക്കാത്തതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നിലപാട് കടുപ്പിച്ചു. കേസിനാവശ്യമായ രേഖകൾ നൽകാത്ത ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഐടി മുന്നറിയിപ്പ് നൽകി. ഇനി കൂടുതൽ സാവകാശം നൽകാനാകില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.(Sabarimala gold theft, SIT toughens stance on Devaswom officials)

1999-ൽ വിജയ് മല്യ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഉടൻ ലഭ്യമാക്കണമെന്നാണ് എസ്ഐടിയുടെ ആവശ്യം. ശബരിമലയിലെ മരാമത്ത് രേഖകൾ ഉൾപ്പെടെ അന്വേഷണത്തിന് അനിവാര്യമാണ്.

സ്വർണക്കവർച്ചാ കേസിൽ റിമാൻഡിലുള്ള ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ മുരാരി ബാബുവിനെ ഇന്ന് റാന്നി കോടതിയിൽ ഹാജരാക്കും. മുരാരി ബാബുവിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനായി എസ്ഐടി അപേക്ഷ നൽകും.

മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവും തമ്മിൽ നടന്ന ഗൂഢാലോചന ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിലൂടെ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി ഒക്ടോബർ 30-ന് അവസാനിക്കും.

പഴയ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് തിരിച്ച് നൽകണമെന്ന കണ്ഠരര് രാജീവരുടെ ആവശ്യം ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ ദേവസ്വം ബോർഡിന്റെ പരിഗണനയ്ക്ക് വിട്ടു. നിലവിലെ സാഹചര്യത്തിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ദേവസ്വം ബോർഡിനെ അറിയിക്കുകയായിരുന്നു. നാളത്തെ ദേവസ്വം ബോർഡ് യോഗം ഈ വിഷയം ചർച്ച ചെയ്തേക്കും.

2017-ൽ പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ ആചാരപ്രകാരം പഴയ കൊടിമരത്തിലെ വാജി വാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. ഈ വാഹനം തിരികെ വാങ്ങണമെന്നായിരുന്നു തന്ത്രിയുടെ ആവശ്യം. ഇതിനിടെ, വാജി വാഹനം സംബന്ധിച്ച് പലവിധ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ തന്ത്രിയുടെ വീടിന് നേർക്ക് ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com