തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ പത്തനംതിട്ടയിലെ ഇടപാടുകളില്‍ വിശദ അന്വേഷണവുമായി എസ്‌ഐടി. പത്മകുമാറിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെക്കുറിച്ചാണ് അന്വേഷണം നടത്തുക. പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്തെ സന്നിധാനത്തെ മുഴുവന്‍ വിവരങ്ങളും എസ്‌ഐടി പരിശോധിക്കും.
കഴിഞ്ഞ ദിവസം പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്‌ഐടി സംഘം പരിശോധന നടത്തിയിരുന്നു.റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകളുമായി ബന്ധപ്പെട്ട ചില നിര്‍ണായക രേഖകള്‍ എസ്‌ഐടിക്ക് ഇവിടെ നിന്നും ലഭിച്ചിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധപ്പെട്ടടക്കം ഇടപാടുകളുണ്ടെന്നാണ് വിവരം.
ഇരുവരും ചേര്‍ന്ന് പത്തനംതിട്ടയില്‍ ഭൂമിയും വ്യാപാര സ്ഥാപനങ്ങളും വാങ്ങി.അസ്വഭാവികമായ സാമ്പത്തിക നേട്ടം പത്മകുമാറിന് ലഭിച്ചെന്നും എസ്‌ഐടി വിലയിരുത്തുന്നു. ചില അവസരങ്ങളില്‍ പത്മകുമാറിന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടെന്നും എസ്‌ഐടി സ്ഥിരീകരിച്ചിട്ടുണ്ട്.