പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ അറസ്റ്റിലായ സിപിഎം നേതാവും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ വീടിന് കാവലൊരുക്കി പോലീസ്. ആറന്മുളയിലെ വീടിനാണ് പോലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
അറസ്റ്റിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായേക്കുമെന്ന നിഗമനത്തിലാണ് പോലീസിന്റെ നടപടി. വീട്ടിലേക്കുള്ള വഴികളെല്ലാം തന്നെ ബാരിക്കേഡ് വച്ച് തടഞ്ഞ പോലീസ് വീടിന് പരിസരത്ത് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.
അതേ സമയം, എ പത്മകുമാറിനെ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി. വൈദ്യ പരിശോധനയ്ക്ക് ശേഷം കൊല്ലം വിജിലൻസ് കോടതിയിലേക്ക് തിരിച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എന്‍ വാസുവിന് പിന്നാലെ 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറിനെയാണ് എസ്ഐടി അറസ്റ്റ് ചെയ്തത്.