കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹർജി. കൊല്ലം സ്വദേശി ആര്‍. രാജേന്ദ്രനാണ് ഹർജി നൽകിയത്.സ്വർണം ഉള്‍പ്പടെയുള്ള ക്ഷേത്രസ്വത്ത് സംരക്ഷിക്കാന്‍ മാർഗനിർദേശങ്ങള്‍ നല്‍കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സ്വത്ത് വിശദാംശങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കാന്‍ നിർദേശം നല്‍കണം. നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ കോടതി പൊലീസിന് നിർദേശം നല്‍കണമെന്നും ഹർജിയിലുണ്ട്.
അതേ സമയം, ശബരിമല സ്വർണക്കൊള്ളയിൽ എസ്‌ഐടി അന്വേഷണത്തിന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എഡിജിപി എച്ച്. വെങ്കിടേഷിനാണ് അന്വേഷണ ചുമതല. ഇതിനുപിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജിയെത്തിയത്.