തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ളയിൽ എ പദ്മകുമാറിന്‍റെ അറസ്റ്റി പ്രതികരിച്ച് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി.സംസ്ഥാന സർക്കാർ കുറ്റക്കാരായ ആരെയും സംരക്ഷിക്കില്ല എന്ന് തെളിഞ്ഞു. പാർട്ടി ആരെയും സംരക്ഷിക്കില്ലെന്നും വിഷയത്തിൽ സിപിഐഎമ്മിന്‍റെയും എൽഡിഎഫിന്‍റെയും നിലപാട് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക അന്വേഷണ സംഘത്തിന് സ്വതന്ത്രമായി അന്വേഷണം നടത്താൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ട്.അന്വേഷണത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്ന് രാഷ്ട്രീയപരമായ യാതൊരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടാകുന്നില്ല എന്ന കാര്യമാണ് ഇതിലൂടെ തെളിയുന്നത്.
വീഴ്ച ദേവസ്വം ബോർഡിന്റെയാണോ ഏതാനും ചില ഉദ്യോഗസ്ഥന്മാരുടെതാണോ അതോ ഉദ്യോഗസ്ഥന്മാരുമായിട്ട് കൂട്ടുചേർന്ന് മറ്റാരുടെയെങ്കിലും ആണോ എന്നുള്ള കാര്യങ്ങളെല്ലാം അന്വേഷണത്തിന്റെ തുടർന്നുള്ള ഘട്ടങ്ങളിൽ വെളിപ്പെടാൻ ഇരിക്കുന്നതേയുള്ളൂ എന്നും എം എ ബേബി കൂട്ടിച്ചേർത്തു.