തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിൽ രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്താൻ പ്രത്യേകാന്വേഷണ സംഘം. ബുധനാഴ്ച രമേശ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം. ഇക്കാര്യം ചെന്നിത്തലയെ അറിയിച്ചിട്ടുണ്ട്.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഗുരുതര വെളിപ്പെടുത്തലുകളടങ്ങിയ കത്താണ് രമേശ് ചെന്നിത്തല എസ്ഐടിക്ക് കൈമാറിയത്. പുരാവസ്തുക്കൾ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘമാണ് ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് പിന്നിലെന്ന് തനിക്ക് അറിവ് ലഭിച്ചതായാണ് രമേശ് ചെന്നിത്തല കത്തിൽ വ്യക്തമാക്കിയിരുന്നത്.കത്ത് കിട്ടിയതായി എസ്ഐടി സ്ഥിരീകരിച്ചിട്ടുണ്ട്.